ആയൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുങ്ങള്ളൂർ കീഴുവിളയത്ത് വീട്ടിൽ ബെഞ്ചമിൻ ജോർജ്ജിന്റെ ഭാര്യയും ആയൂർ സെന്റ് ആൻസ് സ്‌കൂൾ അദ്ധ്യാപികയുമായ ഗ്രേസമ്മ ബെഞ്ചമിൻ (51) നിര്യാതയായി. കഴിഞ്ഞ മാസം കൊട്ടാരക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ മകൻ തേജസ്.ബി.ഉമ്മൻ മരിച്ചിരുന്നു.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുങ്ങള്ളൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മകൾ:മെറിൻ അന്ന ബെഞ്ചമിൻ (യു.എസ്.ടി ഗ്ലോബൽ, തിരുവനന്തപുരം).