suresh
സുരേഷ് ശിൽപ നിർമ്മാണത്തിൽ

പുൽപള്ളി:വരകളാലും വർണ്ണങ്ങളാലും സമ്പന്നമാണ് സുരേഷിന്റെ വീട്. പുൽപ്പള്ളി വീട്ടിമൂലയിലെ പാലക്കാപറമ്പിൽ സുരേഷിന്റെ വീട്ടിലെത്തുന്നവർക്ക് കാണാൻ കഴിയുക ജീവസ്സുറ്റ ശിൽപങ്ങളും വരകളുമെല്ലാമാണ്.
20 വർഷത്തോളമായി ശിൽപ നിർമ്മാണ രംഗത്ത് സജ്ജീവ സാന്നിദ്ധ്യമാണ് സുരേഷ്. പഴശ്ശിരാജാവ് വീരമൃത്യു വരിച്ച പുൽപ്പള്ളി വണ്ടിക്കടവിലെ പഴശ്ശി മ്യൂസിയത്തിൽ എത്തുന്ന ആളുകൾക്ക് സുരേഷിന്റെ ശിൽപചാതുര്യം ദർശിക്കാൻ കഴിയും. പഴശ്ശിരാജാവിന്റെ ജീവ ചരിത്രവുമായി ബന്ധപ്പെട്ടുള്ള മ്യൂറൽ ശിൽപങ്ങൾ സുരേഷിന്റെ കരവിരുതാൽ രൂപപ്പെട്ടതാണ്. വീടിനുള്ളിൽ നിറയെ ശിൽപങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ നിരവധി പെയിന്റിംഗുകളും .വീടിന്റെ അകവും പുറവുമെല്ലാം ചിത്രങ്ങൾ. ബെംഗളൂരുവിൽ ശിൽപ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്. വൈകാതെ മാനന്തവാടിയിലും ഇത്തരത്തിൽ ഒരു പ്രദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് . ക്ഷേത്രങ്ങളിലടക്കം കരിങ്കല്ലിൽ വിഗ്രഹങ്ങളൊരുക്കുന്നു. പുൽപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലേക്കുള്ള വിഗ്രഹ നിർമ്മാണത്തിലെ അന്തിമ ഘട്ടത്തിലേക്കാണ് . സിനിമകൾക്ക് കമ്പ്യൂട്ടർ അനിമേഷനും ചെയ്യുന്നുണ്ട്. ഭാര്യ സിന്ധു. മരാമത്ത് വകുപ്പ് ജീവനക്കാരിയാണ്. മക്കൾ മാളവിക, ഋഷി