sfi
എസ്എഫ്‌ഐയുടെ 'തലമുറകളുടെ മഹാസംഗമം'സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു


കൽപ്പറ്റ:കൽപ്പറ്റ ടൗൺഹാളിൽ എസ്എഫ്‌ഐ 'തലമുറകളുടെ മഹാസംഗമം' സംഘടിപ്പിച്ചു. 1974 സംഘടന രൂപികരിച്ച നാൾമുതലുള്ള നേതാക്കൾ കുടുമബസമേതം സംഗമത്തിനെത്തി. 1974 ൽ മീനങ്ങാടിയിലെ ആദ്യ സമ്മേളനത്തിന്റെയും അടിയന്തരാസ്ഥകാലത്തെ പ്രവർത്തനങ്ങളുടെയുമെല്ലാം വിവരണം സമ്മേളനത്തിന്റെ ആവേശകാഴ്ചയായി. സംഘടനയുടെ ആദ്യ സെക്രട്ടറി സി എ റഷീദ്, എൻ കെ മാത്യു, ആദ്യ വനിതാ പ്രസിഡന്റ് ലതിക, മുൻ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ, മുൻ ഭാരവാഹിയും നിലവിലുള്ള സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ഗഗാറിൻ, നിലവിൽ സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും എസ്എഫ്‌ഐയുടെ മുൻ സെക്രട്ടറിയുമായ കെ ശശാങ്കൻ എന്നിവരുടെയെല്ലാം സാന്നിധ്യം തിങ്ങിനിറഞ്ഞ സദസ്സിന് ആവേശം പകർന്നു. മഹാസംഗമം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായി എസ്എഫ്‌ഐക്ക് സ്വന്തമായി ഓഫീസ് കെട്ടിടം പണിയുന്ന എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയെ എം. എ.ബേബി അഭിവാദ്യം ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അജ്നാസ് അഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, സി കെ ശശീന്ദ്രൻ എംഎൽഎ, പി ഗഗാറിൻ എന്നിവർ പ്രസംഗിച്ചു.