മാനന്തവാടി :പേരിയ ചന്ദനത്തോടിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്ത് നിന്ന് അമരാവതിയിലേക്ക് പോകുകയായിരുന്ന ലോറിയും, മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുമാണ് കൂട്ടിയിടിച്ചത്.

യാത്രക്കാർക്ക് മുഖത്തും കൈകാലുകൾക്കുമാണ് പരിക്ക്. പ്രാഥമിക പരിശോധനകളിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്.

പരിക്കേറ്റവർ: തളിപ്പറമ്പ് അമ്മാളൂസ് വീട്ടിൽ ഹർഷ(22),ചൂട്ടക്കടവ് കിഴക്കുംതറ തെക്കേവീട്ടിൽ അതുല്യ(24),മാനന്തവാടി എരുമത്തെരുവ് വികെകെ വീട്ടിൽ സ്‌നേഹ(18),പാലക്കാട് കൊഴിഞ്ഞാംപാറ മാണ്ണാംതൊടി ശ്രീദേവി(28),കാസർഗോഡ് ഉദുമ കുഞ്ഞാമു മൻസിൽ സിദ്ദീഖ് (44),കണ്ണൂർ കല്ല്യാശ്ശേരി നെല്ലിവളപ്പിൽ ബാലകൃഷ്ണൻ(51),തലശ്ശേരി കൂരാള നാമത്ത് രഘുനാഥൻ (78),ബത്തേരി നടുവത്ത് കുണ്ടിൽ ആരിഫ്(27),സയാബുദ്ദീൻ മൊല്ല(17) കൽക്കത്ത,പനമരം വെള്ളങ്കര സുബിൻ(22),കുർബാൻ കൽക്കത്ത(24),ലൈല രാജൻ (51) പരിയാരം,ഷമാസുൽ (19)കൽക്കത്ത,ആലാർ ഇരുമനത്തൂർ പതിക്കാട്ടിൽ മേരി(62),കേണിച്ചിറ പൂതാടി എരുമത്താരിയിൽ പത്മാവതി(57),തലശ്ശേരി എടക്കാട് കുറുവംപുരം ഷൗക്കത്ത് അലി((35),കണ്ണാടിമുക്ക് കണ്ണാന്തൊടി വർഗ്ഗീസ് (51),ഏച്ചോം കൂടത്തിനാൽ തോമസ് (64),കൂത്തുപറമ്പ് എടയാർ കണ്ണവം മഠത്തിനാമറ്റത്തിൽ റിയ(23),ഏച്ചോ കൂടത്തിനാൽ ഏദൻ (24),പനമരം കണിയാകുന്ന് നടവയൽ മഹേഷ് (29),പരിയാരം എടവനാട് വിജയകുമാർ (52),കാവുംമന്ദം കക്കട്ടിൽ ഷറഫുദ്ദീൻ(27),സൗദ മൻസിൽ ഹബീബ് (40),കക്കാട് ഷാദിൽ പള്ളി (),മുട്ടിൽ ആപ്പറമ്പിൽ അഷ്‌റഫ്(44).റഹ്മാൻ (28) കൽക്കത്ത,കണ്ണൂർ ചൊവ്വ അസ്ഫാ വില്ല അബ്ദുൾ റഹ്മാൻ (78),കണ്ണൂർ കിലോന റാസിഖ്(59),തൃശ്ശൂർ മണ്ണൂത്തി പള്ളിപ്പുറത്ത് മെൽവിൻ (24).