മാനന്തവാടി: വയനാട്ടിലെ ആദ്യകാല ബാങ്കുകളിൽ ഒന്നായ മാനന്തവാടി ഫാർമേഴ്‌സ് സർവ്വീസ് സഹകരണ ബാങ്കിന്റെ നൂറാം വാർഷികവും കുടുംബശ്രീകൾക്കുള്ള മുറ്റത്തെ മുല്ല വായ്പ പദ്ധതി ഉദ്ഘാടനവും 7 ന് നടക്കുമെന്ന് ബാങ്ക് പ്രസി.അഡ്വ.എൻ.കെ.വർഗീസ് ,സെക്രട്ടറി എം.മനോജ്കുമാർ എന്നിവർ അറിയിച്ചു. 7ന് വൈകുന്നേരം 3 മണിക്ക് സെന്റ്പാട്രിക്‌സ് സ്‌കൂളിൽ നടക്കുന്ന ചടങ്ങ് രാഹുൽ ഗാന്ധി എം.പി.ഉദ്ഘാടനം ചെയ്യും.1919ൽ സ്ഥാപിതമായബാങ്ക് 108 കോടിയുടെ നിക്ഷേപം ഉണ്ട്. 60 കോടിയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. 12 കോടിയുടെ പലിശരഹിത വായ്പയും നൽകി. 70 വയസ് കഴിഞ്ഞ എ.ക്ലാസ് മെമ്പർ മാർക്ക് ആയിരം രൂപ വീതം ഉത്സവബത്ത നൽകി വരുന്നു. കാൻസർ രോഗികളായ മെമ്പർമാർക്ക് വരുമാന പരിധിയില്ലാതെ ചികിത്സ സഹായം നൽകുന്നുണ്ട്. നൂറാം വാർഷികം പ്രമാണിച്ച് നിർമ്മാണം പൂർത്തീകരിച്ച് വരുന്ന കെട്ടിടത്തിൽ സൗജന്യ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്തും. മുറ്റത്തെ മുല്ല വായ്പ പദ്ധതി പ്രകാരം കുടുംബശ്രീകൾക്ക് 12% നിരക്കിൽ 10 ലക്ഷം രൂപ വീതം അനുവദിക്കും.

വാർത്താസമ്മേളനത്തിൽ ഡയരക്ടർമാരായ മത്തച്ചൻ കുന്നത്ത്, പി.എം.ബെന്നി, ബേബി ഇളയിടം, പി.എൻ.ജ്യോതിപ്രസാദ്, സി.കെ.രത്‌നവല്ലി,കെ.ഗിരിജ, പി.എം.ലീല എന്നിവർ പങ്കെടുത്തു.