മാനന്തവാടി: വയനാട് സബ്ബ് കളക്ടർ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശോഭാ രാജനെ അപമാനിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി വയനാട് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.നവംബർ 29 ന് മാനന്തവാടി എ.എസ്.പി ഓഫിസിൽ വെച്ച് ശോഭരാജൻ പ്രതിനിധികരിക്കുന്ന ഡിവിഷനിലെ വഴിത്തർക്കം ചർച്ച ചെയ്യുന്നതിന് എ.എസ്.പി വിളിച്ച യോഗത്തിനിടയിലാണ് സബ്ബ് കളക്ടർ ശോഭാ രാജനോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ ശോഭാ രാജൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസം മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സബ്ബ് കളക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. സബ്ബ് കളക്ടർക്ക് എതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

9ന് നടക്കുന്ന അദാലത്തിൽ ഹാജരാകാൻ
സബ്ബ് കളക്ടർക്ക് വനിത കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.