muhammad
പി.കെ മുഹമ്മദ് വസീം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് കണിയാമ്പറ്റ പീടികക്കണ്ടി വീട്ടിൽ പി.കെ മുഹമ്മദ് വസീം (20) മരിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. കേരള ഫോട്ടോ ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ കല്പറ്റ ഏരിയാ കമ്മിറ്റി അംഗവും മുട്ടിൽ ദൃശ്യ സ്റ്റുഡിയോയിലെ മുൻ ജീവനക്കാരനുമാണ്. റഫീഖ് - ഹാജറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജസീം, ഷഹീൻ.