rahul
അനുശ്രീയെയും അഖിൻ മാലികിനെയും രാഹുൽ ഗാന്ധി എം.പി. അനമോദിക്കുന്നു


കൽപ്പറ്റ: സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയ അനുശ്രീയെയും മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ അഖിൻ മാലികിനെയും രാഹുൽ ഗാന്ധി എം.പി അനുമോദിച്ചു. ഇരുവരും പരിശീലക കൽപ്പറ്റയിലെ കേരള സംഗീത കലാക്ഷേത്ര സംഗീതാദ്ധ്യാപിക റോസ് ഹാൻസി നോടൊപ്പമാണ് രാഹുലിനെ കണ്ടത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗസൽ ഉറുദു, കഥകളി സംഗീതം, ലളിതഗാനം, ഒപ്പന എന്നീ മത്സരങ്ങൾക്ക് എ ഗ്രേഡ് നേടി മേളയിലെ താരമായി മാറുകയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിനി അനുശ്രീ. മുട്ടിൽ കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ പ്രതിനിധീകരിച്ച് തുടർച്ചയായി രണ്ടാം വർഷമാണ് അനുശ്രീ മികവ് തെളിയിക്കുന്നത്. കൊളവയൽ പ്രതിഭാ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയൻ സാജിതയുടെയും അനിൽ പടിഞ്ഞിറ്റിങ്ങലിന്റെ മൂത്ത മകളാണ് അനുശ്രീ.

വയലിനും അഭ്യസിക്കുന്നുണ്ട് അനുശ്രീ. നിരവധി ഗാനമേള ട്രൂപ്പുകളിൽ പാടാറുള്ള അനുശ്രീ ബി.എസ്.എസ് മ്യുസിക് പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് നേടിയ അഖിൻ മാലിക് കാക്കവയൽ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു കോമേഴ്സ് വിദ്യാർത്ഥിയാണ്. അഖിൻ മാലിക് നാല് വർഷമായി ശാസ്ത്രീയസംഗീതവും അഭ്യസിക്കുന്നുണ്ട്. കാക്കവയലിലെ അലവി - ഷാഹിന ദമ്പതികളുടെ മകനാണ്. നിരവധി ഗാനമേള ട്രൂപ്പുകളിൽ അഖിനും പാടുന്നുണ്ട്‌.