k-shameer
കെ ഷമീർ പ്രസിഡന്റ്

മാനന്തവാടി: കർഷക ക്ഷേമനിധി ബിൽ പരിഷ്‌കരിക്കണമെന്ന് കെ.എസ്‌.കെ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ക്ഷേമനിധി അംശാദായം പ്രതിമാസം രണ്ടു രൂപായിയിരുന്ന കാലത്തെ ആനുകൂലങ്ങ്യളാണ് ഇപ്പോഴും നൽകുന്നത്. അംശാദായം വർദ്ധിപ്പിച്ചിട്ടും ആനുകൂല്യം കൂടിയിട്ടില്ല. വിവാഹം, പ്രസവം, ചികിത്സ, മരണാനന്തരം എന്നിവക്കെല്ലാമുള്ള സഹായം തുച്ഛമാണ്.
വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുക, കൈവശഭൂമിക്ക് പട്ടയം അനുവദിക്കുക, കൃഷിക്കാവശ്യമായ ജലസേചനസൗകര്യം ഒരുക്കുക, കരിങ്കൽ ക്ഷാമത്തിന് പരിഹാരം കാണുക, ദേശീയപാതയിലെ യാത്രാനിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റായി കെ ഷമീറിനെയും സെക്രട്ടറിയായി സുരേഷ് താളൂരിനെയും ട്രഷററായി വീണ്ടും തിരഞ്ഞെടുത്തു. എം.ഡി.സെബാസ്റ്റ്യൻ (ട്രഷറർ), വി ബാവ, പി എസ് ജനാർദ്ദനൻ, വി ജി ഗിരിജ (വൈസ് പ്രസിഡന്റുമാർ), വി വി രാജൻ, എ ഉണ്ണികൃഷ്ണൻ, പി ജെ പൗലോസ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.