kuppathode
കുപ്പത്തോട് മാധവൻ നായർ പുരസ്‌കാര സമർപ്പണച്ചടങ്ങ് സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി: ആധുനിക പുല്പള്ളിയുടെ ശില്പിയായ കുപ്പത്തോട് മാധവൻ നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്‌കാരം ചെറുവയൽ രാമന് സാഹിത്യകാരൻ കല്പറ്റ നാരായണൻ സമ്മാനിച്ചു. കാർഷികമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

മാധവൻ നായർ അനുസ്മരണത്തോടനുബന്ധിച്ച് പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തൽ മാത്യു മത്തായി ആതിര നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോൾ, കുപ്പത്തോട് രാജശേഖരൻ നായർ, വി.എം.പൗലോസ്, സോജൻ ജോസഫ്, ടി. സന്തോഷ്, കെ.സിന്ധു, എം.ബി.സുധീന്ദ്രകുമാർ,പി.സി. ചിത്ര, എം.ഗംഗാധരൻ, ബാബു നമ്പുടാകം, ടി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.