adarsh
ആദർശ്

പുൽപള്ളി: ബൈക്ക് നിയന്ത്രണം വിട്ട് സ്‌കൂൾ ബസ്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പുൽപ്പള്ളി മരക്കടവ് മങ്ങാട്ടുകുന്നേൽ ബേബിയുടെ മകൻ അഖിൽ ബേബി (24), കോളേരി കാരമുള്ളിൽ പ്രേമചന്ദ്രന്റെ മകൻ കെ.പി.ആദർശ് (22) എന്നിവരാണ് മരിച്ചത്.

പുൽപ്പള്ളി കേളക്കവല വളവിൽ ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ഇരുവരെയും ഉടനെ പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഖിലിന്റെ അമ്മ: അനീജ. സഹോദരി: അനു.

ആദർശ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ബി കോം ഒന്നാംവർഷ വിദ്യാർത്ഥിയാണ്. അമ്മ: ജിജി. സഹോദരി: അനാമിക.