kjp
പുഞ്ചിരി' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

മാനന്തവാടി:സമ്പൂർണ മുഖവൈകല്യ രഹിത ജില്ലയായി വയനാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ 'പുഞ്ചിരി' പദ്ധതിയ്ക്ക് തുടക്കമായി. മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പൈലി ഉദ്ഘാടനം നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായുള്ള ആദ്യമുച്ചിറി വൈകല്യ നിവാരണ ക്യാമ്പ് നഗരസഭ വൈസ് ചെയർപേഴ്‌സൺ ശോഭ രാജൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജോൺസ് ആംബുലൻസ്, വേവ്‌സ് ഇന്ത്യ, ജ്യോതിർഗമയ, പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങിൽ ഫാദർ പി.സി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. വേവ്‌സ് ഇന്ത്യ ചെയർമാൻ കെ.എം. ഷിനോജ്, സെന്റ് ജോൺസ് ആംബുലൻസ് ജില്ലാ ചെയർമാൻ ജസ്റ്റിൻ ചെഞ്ചട്ടയിൽ, നാഷണൽ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോർഡ് അംഗം ബെസി പാറയ്ക്കൽ, കെ.എസ്. സാലു, അസൈനാർ പനമരം, ഡോ. മാളവിക, ഫാദർ എൽദൊ വട്ടമറ്റം, എബിൻ പി. ഏലിയാസ്, ജെറീഷ് പാണ്ടിക്കടവ്, കെ.പി. മുരളീധരൻ, റൈഹാനത്ത് റഷീദ്, ടി.കെ.ഷക്കീർ അലി, കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റിവ് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ജനുവരി 26ന് പനമരം വ്യാപാര ഭവനിൽ നടക്കുന്ന ക്യാമ്പ് ജില്ലാ കളക്ടർ ഡോ. ആദീല അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23ന് കല്പറ്റ ആലക്കൽ റസിഡൻസി, മാർച്ച് 22ന് ബത്തേരി സ്‌മിയാസ് കോളജ്, ഏപ്രിൽ 26ന് കാവുംമന്ദം തരിയോട് പഞ്ചായത്ത് കമ്യുണിറ്റി ഹാൾ എന്നിവിടങ്ങളിലും സൗജന്യ മുച്ചിറി മുഖവൈകല്യ നിവാരണ ക്യാമ്പ്
നടക്കും. മംഗലാപുരത്തെ ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് തുടർ ചികിത്സ ഒരുക്കുക. ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് യാത്രച്ചെലവ്, മരുന്ന് എന്നിവയടക്കം സൗജന്യ ചികിത്സ ലഭ്യമാക്കും. ഫോൺ: 94957 73789.