മാനന്തവാടി: പൗരത്വ നിയമ ഭേദഗതി വിദേശത്ത് ജോലി ചെയ്യുന്ന അയിരക്കണക്കിന് മലയാളികളെയക്കം ബാധിക്കുമെന്ന് സി.പി.ഐ കണ്ണൂർ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.വി ഷാജി പറഞ്ഞു. പ്രവാസികളുടെ ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒ സി ഐ) റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് കഴിയും.

സി.പി.ഐ തവിഞ്ഞാൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വാളാട് മേഖലാ പാർട്ടി പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ കാർഡുള്ളവർക്ക് വിസയില്ലാതെ ഇന്ത്യയിൽ വരുന്നതിനും പഠിക്കുന്നതിനും കൃഷിക്ക് ഒഴികെ ഭൂമി വാങ്ങുന്നതിനും അവകാശമുണ്ടയിരുന്നു. അവരുടെ ഒ സി ഐ കാർഡ് റദ്ദാക്കിയാൽ അവർ ഇന്ത്യ വിട്ടു പോകേണ്ടി വരും. ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൗരത്വ രേഖയല്ലെന്ന് കോടതി പോലും പറയുന്നുണ്ട്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രിയുടെ നടപടിയിലുടെ കേരള ജനതയെ മോദിക്കും അമിത് ഷായ്ക്കും ഭിന്നിപ്പിക്കൻ കഴിയില്ലന്നെ സന്ദേശവും നൽകുന്നുണ്ട്. മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കം കേരള ജനത കക്ഷിരാഷ്ട്രിയത്തിന് അതീതമായി പ്രതിരോധിക്കും. ഇ

ഇ.ഡി ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, ലോക്കൽ സെക്രട്ടറി ദിനേശ്ബാബു, ചന്ദ്രൻ ഇന്ദിവരം, ശശി പയ്യാനിക്കൽ, ഷാജി പറയിടത്തിൽ എന്നിവർ പ്രസംഗിച്ചു.