കൽപ്പറ്റ: ചുണ്ടേൽ ഭാഗത്ത് ആദിവാസികൾക്ക് പതിച്ചു നൽകാനായി റവന്യൂ വകുപ്പിന് കൈമാറിയ സ്ഥലത്ത് നിന്ന് ചന്ദനമരം മുറിച്ച കേസിൽ രണ്ട് പേർ വനംവകുപ്പിന്റെ പിടിയിലായി. താമരശ്ശേരി സ്വദേശികളായ കുടുക്കിലുമ്മാരം അയ്യേനിക്കൽ വീട്ടിൽ അനൂപ്, കാരാടി ചടച്ചിക്കുന്നുമ്മൽ വീട്ടിൽ പി.ടി ഷാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ചന്ദനമരം കടത്തിക്കൊണ്ടുപോയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനൂപ് ഇതിന് മുമ്പും മേപ്പടിയിലെ വിവിധ ചന്ദനക്കേസുകളിലെ പ്രതിയാണ്. കൽപ്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.ജെ ജോസ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.എൻ ഉണ്ണി,അരവിന്ദാക്ഷൻ.കെ.,റെൽജു വർഗ്ഗീസ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വിനോദ്കുമാർ എം.കെ,വിഗേഷ്.പി,ശ്രീജിത്ത് ഇ.പി,ഫോറസ്റ്റ് വാച്ചർമാരായ പി.ജി വിനേഷ്,ആർ .ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ ഒരാഴ്ചയോളം നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികളെ പിടികൂടിയത്. ബത്തേരി സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.