പുൽപ്പള്ളി: രണ്ടേകാൽ ലക്ഷം രൂപയും 5 പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്ക് നിന്ന സ്ത്രീ അറസ്റ്റിൽ. പുൽപ്പള്ളി വാഴപറമ്പിൽ തോമസിന്റെ വീട്ടിൽ വീട്ടുജോലിക്ക് നിന്ന മാടപ്പള്ളിക്കുന്ന് പാരിക്കാട്ട് ബിന്ദു (49) വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മോഷണം നടന്നത്. വീട്ടുകാർ പൊലീസിൽ പരാതി നൽകി. സംശയത്തെ തുടർന്ന് വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വർണത്തിൽ കുറച്ച് ഭാഗം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നു.ഇത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ബത്തേരി കോടതിയിൽ ഹാജരാക്കി.