കൽപ്പറ്റ: മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിച്ച് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കികൊല്ലാനുള്ള കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കൽപ്പറ്റ ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപരോധിക്കും. രാവിലെ 8 ന് തുടങ്ങുന്ന ഉപരോധത്തിൽ സംസ്ഥാന - ജില്ലാ നേതാക്കൾ സംബന്ധിക്കുമെന്ന് പ്രസിഡന്റ് കെ. ഹാരിസ്, ജനറൽ സെക്രട്ടറി സി.കെ. ഹാരിഫ് എന്നിവർ പറഞ്ഞു.