കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ക്രിസ്‌മസ് ചന്തയോടനുബന്ധിച്ച് ഇന്ന് അച്ചാർ മേള നടക്കും.
ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ തെങ്ങിൻപൂക്കുല, മാങ്ങഇഞ്ചി, താള്, നെല്ലിക്ക. കണ്ണിമാങ്ങ, മാങ്ങ, നാരങ്ങ, ബാംബൂ ഷൂട്ട് , മിക്‌സഡ് ഫ്രൂട്ട് . ഫിഷ്, ബീഫ്, പപ്പായ, ഏത്തപ്പഴം, മഷ്രൂം, കുമ്പളങ്ങ, പയർ തുടങ്ങിയവയുടെ അച്ചാർ ലഭ്യമാണ്.
കേക്ക് ഫെസ്റ്റിൽ കുടുംബശ്രീ അംഗങ്ങൾ വീടുകളിൽ തയ്യാറാക്കിയ വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, റെയിൻബോ കേക്ക്, പൈനാപ്പിൾ കേക്ക്, ചോക്ലേറ്റ് കേക്ക് തുടങ്ങിയ ഐസിംഗ് കേക്കുകളും ക്യാരറ്റ്, ഈത്തപ്പഴം. മാർബിൾ തുടങ്ങിയ പ്ലം കേക്കുകളും വില്പനയ്ക്കുണ്ട്.