അരിമുള: മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന 'ഗാന്ധിസ്മൃതി @ 150 ' സപ്തദിന സഹവാസ ക്യാമ്പ് അരിമുള എ.യു.പി. സ്‌കൂളിൽ ആരംഭിച്ചു. ഗാന്ധിയൻ എ.അനന്തകൃഷ്ണ ഗൗഡർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അദ്ധ്യക്ഷത വഹിച്ചു. ടി. പൂർണിമ, പി.എ അബ്ദുൽ നാസർ, മിനി സാജു, പി.ശിവപ്രസാദ്, വി.വി. സുരേഷ്, ടി.എൻ.സജിൻ, ജാനെറ്റ് സജി, എം.കെ.രാജേന്ദ്രൻ, ഡോ.ബാവ കെ. പാലുകുന്ന്, ബി.ബിനേഷ്, കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിസ്മൃതി സന്ദേശജാഥ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ഓമന ഫ്‌ളാഗ് ഓഫ് ചെയ്തു.