valaya
വലയ സൂര്യഗ്രഹണം സംബന്ധിച്ച് ചേകാടി എൽ.പി. സ്‌കൂളിൽ നടന്ന പരിശീലന ക്ളാസ്

കൽപ്പറ്റ: പുൽപ്പള്ളി ചേകാടിയിൽ വലയ സൂര്യഗ്രഹണത്തെ കുറിച്ച് ടോട്ടം റിസോഴ്‌സ് സെന്ററും കോഴിക്കോട് പ്ലാനിറ്റേറിയവും ചേർന്ന് ഗോത്രവർഗ വിഭാഗക്കാർക്കായി ക്ലാസ് ഒരുക്കി. കണ്ണട വിതരണവും നടന്നു.

ടോട്ടം റിസോഴ്‌സ് സെന്റർ കോ ഓർഡിനേറ്റർ ജയ് ശ്രീകുമാർ, അജ്മൽ ബാസിൽ എന്നിവർ വിശദീകരിച്ചു. ട്രൈബൽ പ്രൊമോട്ടർമാരായ രാഖി, സുകുമാരൻ എന്നിവരും സംബന്ധിച്ചു. 26ന് ചേകാടി സ്‌കൂളിൽ പ്രൊമോട്ടർമാരുടെ നേതൃത്വത്തിൽ സൂര്യഗ്രഹണ നിരീക്ഷണമുണ്ടാവും.