anp
പുൽപ്പള്ളി വികസന സന്ദേശ ജാഥയുടെ സമാപന യോഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി: എൽ ഡി എഫ് നേതൃത്വം നൽകുന്ന പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഭരണനേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സി പി എം പുല്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച വികസന സന്ദേശ ജാഥ ചെറ്റപ്പാലത്ത് സമാപിച്ചു. ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വല സ്വീകരണമായിരുന്നു. ഇന്നലെ രാവിലെ കാപ്പി സെറ്റിൽ നിന്നായിരുന്നു രണ്ടാം ദിവസത്തെ പര്യടനത്തിന്റെ തുടക്കം.
സമാപന യോഗം സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ബാബു കണ്ടത്തിൻകര അദ്ധ്യക്ഷനായിരുന്നു. വി വി ബേബി, പി എസ് ജനാർദ്ദനൻ, എം എസ് സുരേഷ് ബാബു, ബിന്ദു പ്രകാശ്, അനിൽ സി കുമാർ, ടി കെ ശിവൻ, സി ഡി അജിഷ്, പി എ മുഹമ്മദ്, മുഹമ്മദ് ഷാഫി, കെ ജെ പോൾ, ബൈജു നമ്പിക്കൊല്ലി, പ്രകാശ് ഗഗാറിൻ എന്നിവർ സംസാരിച്ചു. സി എസ് ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.