pvs
പൂതാടി പഞ്ചായത്ത് വികസന മുന്നേറ്റ ജാഥയുടെ സമാപനസമ്മേളനം പി വി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

പുൽപ്പള്ളി: രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള അവാർഡ് നേടിയ രുഗ്മിണി സുബ്രഹ്മണ്യൻ സാരഥിയായ പൂതാടി പഞ്ചായത്ത് ഭരണസമിതിയുടെ വികസന പ്രവർത്തനങ്ങൾ മുഴുവൻ ജനങ്ങളിലേക്കുമെത്തിക്കാൻ സി പി എം പൂതാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥ ഇരുളത്ത് സമാപിച്ചു. ഇന്നലെ രാവിലെ വളാഞ്ചേരിയിൽ നിന്നാണ് രണ്ടാംദിവസത്തെ പര്യടനം തുടങ്ങിയത്.
സമാപനസമ്മേളനം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു. ടി ആർ രവി അദ്ധ്യക്ഷനായിരുന്നു. രുഗ്മിണി സുബ്രഹ്മണ്യൻ, ടി ബി സുരേഷ്, എ വി ജയൻ, ഇ കെ ബാലകൃഷ്ണൻ, ശ്രീജ സാബു, കെ എസ് ഷിനു, സി കെ അയ്യൂബ്, ഇന്ദിരാ സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. കെ എ റിയാസ് സ്വാഗതം പറഞ്ഞു.