logo
ഒയ്‌കോസ് സൈക്കിൾ ക്ലബ് ലോഗോ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ എംടിബി പർവത സൈക്ലിംഗ് അന്തർദേശീയ വിഭാഗം വനിതാ ചാമ്പ്യൻ ജർമനിയുടെ നൈമ മാൽഡെൻ ഡീസ്‌നർ പ്രകാശനം ചെയ്യുന്നു. കെഎടിപിഎസ് സിഇഒ മനീഷ് ഭാസ്‌കർ സമീപം.


മാനന്തവാടി: വയനാട് പ്രസ്‌ ക്ലബിനു കീഴിൽ മാദ്ധ്യമപ്രവർത്തകർ രൂപീകരിച്ച ഒയ്‌കോസ് സൈക്കിൾ ക്ലബ്ബിന്റെ ലോഗോ എം ടി ബി പർവത സൈക്ലിംഗ് മത്സരവേദിയിൽ അന്തർദേശീയ വിഭാഗം വനിതാ ചാമ്പ്യൻ ജർമനിയുടെ നൈമ മാൽഡെൻ ഡീസ്‌നർ പ്രകാശനം ചെയ്തു. കെ എ ടി പി എസ് സി ഇ ഒ മനീഷ് ഭാസ്‌കർ, പ്രസ്‌ ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല, സൈക്കിൾ ക്ലബ് കൺവീനർ വി.ആർ. രാകേഷ്, ചെയർമാൻ കെ.ആർ. അനൂപ്, മാദ്ധ്യമപ്രവർത്തകരായ പ്രദീപ് മാനന്തവാടി, ടി.എം.ജെയിംസ്, വൈശാഖ് ആര്യൻ, ജംഷീർ കൂളിവയൽ, സി.വി. ഷിബു, വികാസ് കാളിയത്ത്, ജോമോൻ ജോസഫ്, കെ.എസ്. മുസ്തഫ, കെ.എസ്. റോണി, എ.പി. അനീഷ്, ഷെമീർ മച്ചിങ്ങൽ, രതീഷ് കുഞ്ചത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഡീസൽ - പെട്രോൾ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹത്തിനു മാതൃകയാകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് സൈക്കിൾ ക്ലബ്. കൈരളി ന്യൂസ് വയനാട് റിപ്പോർട്ടർ കെ.ആർ. അനൂപാണ് ലോഗോ രൂപകൽപന ചെയ്തത്.