cpi
സി.പി. ഐ മാനന്തവാടിയിൽ നടത്തിയ പ്രകടനം

മാനന്തവാടി: ദേശീയ പൗരത്വബിൽ സമരത്തിൽ ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പഴശ്ശി കുടിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം മാനന്തവാടി ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. പ്രകടനത്തിന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, എക്‌സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, രജിത്ത് കമ്മന, ദിനേശ്ബാബു, ആലി തിരുവാൾ, ശോഭ രാജൻ, കെ.സജീവൻ, വി.വി ആന്റണി, എം ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.