പുൽപ്പള്ളി: പുൽപ്പള്ളി വിജയാ ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ ചുണ്ടക്കൊല്ലി ആനന്ദസദനത്തിൽ അനന്തൻ മാസ്റ്റർ (83 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നളിനി ടീച്ചർ.
മക്കൾ: അനീജ (അദ്ധ്യാപിക, പൂതാടി എച്ച്.എസ്.എസ് ), അനൂപ (ആസ്‌ട്രേലിയ), അനീഷ് (കമ്പ്യൂട്ടർ എജിനിയർ, ബെംഗളൂരു). മരുമക്കൾ: ലവൻ (അദ്ധ്യാപൻ, ജയശ്രീ എച്ച്.എസ്.എസ്, പുൽപ്പള്ളി), പ്രേംജിത്ത് (ആസ്‌ട്രേലിയ), റീന (കമ്പ്യൂട്ടർ എൻജിനിയർ, ബെംഗളൂരു).