ആലപ്പുഴ: രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ കേരള നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പൊട്ടാത്ത പടക്കം പോലെയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു.
പൗരത്വഭേദഗതി വിഷയം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ പ്രത്യേക സമ്മേളനം ചേർന്നതിന്റെ സാഹചര്യം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജനങ്ങളോട് പറയേണ്ടിവരുമെന്നും സോമൻ പ്രസ്താവനയിൽ പറഞ്ഞു.