ആലപ്പുഴ: മാരാരിക്കുളം ചുത്തനാട് കടുംബട്രസ്റ്റിന്റെ വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശ്വൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.പി.തങ്കച്ചൻ ചുത്തനാട് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങൾക്കുള്ള മെമന്റോ യോഗം കൗൺസിലർ പി.എസ്.എൻ.ബാബു വിതരണം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡ് അംഗം കെ.കെ.രമണൻ വായ്പാ വിതരണം നടത്തി. ഭാസ്ക്കരൻ, പി.കെ. ഹരിലാൽ, രാജേന്ദ്രൻ, ആർ.രവീന്ദ്രൻ, സി.ഡി.അശോകൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ടി.എസ്.ഓമനക്കുട്ടൻ സ്വാഗതവും ചന്ദ്രിക കമലാസനൻ നന്ദിയും പറഞ്ഞു,