ആലപ്പുഴ: സംസ്ഥാന സീനിയർ പുരുഷ- വനിത ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നാളെ മുതൽ അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജനറൽ കൺവീനർ എസ്. ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ അിയിച്ചു. 14 ജില്ലകളിൽ നിന്നുള്ള 300 ഓളം കായികതാരങ്ങൾ പങ്കെടുക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ ആറു കോർട്ടുകളിലായിട്ടാവും മത്സരം. നാലിന് രാവിലെ 9ന് മന്ത്രി ജി.സുധാകരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. 5ന് വൈകിട്ട് 5ന് സമാപന സമ്മേളനത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ സമ്മാനങ്ങൾ വിതരണം ചെയ്യും.വാർത്താസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ലിക്കായത്തുള്ള, ഭാരവാഹികളായ നിമ്മി അലക്സാണ്ടർ, റോമിയോ.കെ. ജയിംസ്, ടി.കെ. അനിൽ എന്നിവർ പങ്കെടുത്തു.