ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ 26ന് എൽ.ഡി.എഫ് നടത്തുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം ജില്ലയിൽ രണ്ട് ജാഥകൾ സംഘടിപ്പിക്കുവാൻ എൽ.ഡി.എഫ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 17ന് അരൂരിൽ നിന്നും ആരംഭിച്ച് 21ന് കുട്ടനാട്ടിൽ സമാപിക്കുന്ന ജാഥ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും 18 ന് ഹരിപ്പാട് നിന്നും ആരംഭിച്ച് 21ന് ചെങ്ങന്നൂരിൽ സമാപിക്കുന്ന ജാഥ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും നയിക്കും. 6ന് ജില്ലാ കൺവൻഷൻ നടത്തും. വിപുലമായ ഭവന സന്ദർശന പരിപാടിയും നടത്താൻ യോഗം തീരുമാനിച്ചു.