ചാരുംമൂട്: പ്രകടനത്തോടെ എ.കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന് ചാരുംമൂട്ടിൽ തുടക്കമായി.
ഇന്നലെ വൈകിട്ട് അഞ്ചിന് വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രജംഗ്ഷനിൽ നിന്നും പ്രകടനം ആരംഭിച്ചു. കെ.പി.റോഡുവഴി കടന്നു വന്ന പ്രകടനത്തിൽ സ്ത്രീകളടക്കം ആയിരക്കണക്കിന് പേർ പങ്കെടുത്തു.വിവിധ വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും പ്രകടനത്തിന് കൊഴുപ്പേകി.
മജെസ്റ്റിക് സെൻററിൽ നടന്ന പൊതുസമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം കെ.സഞ്ചു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് എം.കെ.വാസുദേവൻ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ്
റ്റി.പി.രാജൻ, മണ്ണിൽ രാഘവൻ, എം.കെ.രവീന്ദ്രൻ, കെ.പി.ജയചന്ദ്രൻ, അപ്പുക്കുട്ടൻ ചാലാക്കേരിൽ, പി.ആർ.ശ്രീധരൻ, പി.രഘു തേവലക്കര,
രമണി ശശിധരൻ, ചന്ദ്രലേഖ ഉത്തമൻ, ശ്യാം, അമൽ കെ.മധു, കെ. ഭവാനിയമ്മ, അഖിൽദാസ്, അഭിലാഷ് മഞ്ഞാടിത്തറ തുടങ്ങിയവർ സംസാരിച്ചു .