photo

ആലപ്പുഴ:കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ജില്ലാ ആസ്ഥാനമായ ടി.വി.സ്മാരകത്തിൽ പി.കെ.മേദിനി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അംഗം പി.ജ്യോതിസ്, ആർ.സുരേഷ്, ആർ.അനിൽകുമാർ, ബി.നസീർ, പി.യു.അബ്ദുൾ കലാം, ആർ.പ്രദീപ്, ടി.ആർ.ബാഹുലേയൻ എന്നിവർ സംസാരിച്ചു.