ആലപ്പുഴ: ലജനത്തുൽ മുഹമ്മദീയയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തുന്ന മതേതര സംരക്ഷണ റാലിയും സമ്മേളനവും വിജയിപ്പിക്കാൻ ജമാഅത്ത് കൗൺസിൽ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സലാം ചാത്തനാട്,നസീർ പുന്നയ്ക്കൽ,നിസാർ കോതങ്ങനാട്,എസ്.മുഹമ്മദ് കബീർ ,കെ.യു.താഹ,റഹീം പൂവത്ത്,തൈക്കൽ സത്താർ,സിറാജുദ്ദീൻ ഫൈസി എന്നിവർ സംസാരിച്ചു.