ആലപ്പുഴ : കളക്ടേഴ്‌സ് @ സ്‌കൂൾ പദ്ധതിപ്രകാരം ജില്ലാപഞ്ചായത്തിന്റെ 15 സ്‌കൂളുകളിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ബിന്നുകൾ സ്ഥാപിച്ചു. കളക്ടർ എം.അഞ്ജന ബിന്നുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെറ്റി.മാത്യു അദ്ധ്യക്ഷത വഹിച്ചു.