അമ്പലപ്പുഴ: രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ ലക്ഷ്യം വച്ച് ബി ജെ പി സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയപരിപാടികളുടെ ഏറ്റവും അവസാനത്തെ രൂപമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്രയിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ എബ്രഹാം. എ.എ.ഷുക്കൂർ, ഡി.സുഗതൻ, സി.ആർ.ജയപ്രകാശ്, ബി.രാജശേഖരൻ, ബി.എ.ഗഫൂർ, പ്രദീപ് കൂട്ടാല, എസ്.സുബാഹു, എ.കെ.ബേബി, പി.സാബു, സി.പ്രദീപ്, കെ.എഫ്. തോ ബിയാസ്, മൈക്കിൾ പി.ജോൺ, എ.ആർ.കണ്ണൻ, ആർ.സനൽകുമാർ ,കെ. ആർ .ഗോപാലകൃഷ്ണൻ, എം.സലിം ,വി.ആർ.രജിത്ത്, അനിൽ കല്ലൂപ്പറമ്പ് ,പി.എം.ജോസി, പി.സി.അനിൽ ,ബി.സുലേഖ, റോസ് ദലീമ തുടങ്ങിയവർ പ്രസംഗിച്ചു.