വള്ളികുന്നം: കെ.പി എം എസ് പുത്തൻചന്തയിൽ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പി​ച്ച നിലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പുത്തൻചന്ത 1700-ാം നമ്പർ ശാഖയുടെ കൊടിമരമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇതിനു മുമ്പും കൊടിമരവും തോരണങ്ങളും നശിപ്പിച്ചതായി പറയുന്നു.സംഭവത്തിൽ ശാഖാ സെക്രട്ടറി ശിവദാസൻ, പ്രസിഡന്റ് അഡ്വ. കെ.വിജയൻ, അശോക് കുമാർ തുടങ്ങിയവർ പ്രതിഷേധിച്ചു.