അമ്പലപ്പുഴ: പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ അമ്പലപ്പുഴ പാൽപ്പായസം പേപ്പർ ടിന്നുകളിൽ വിതരണം ചെയ്തു തുടങ്ങി. നിലവിൽ പ്ലാസ്റ്റിക് ടിന്നുകളിലായിരുന്നു പായസം നൽകിയിരുന്നത്.

ആലുവയിലെ സ്വകാര്യ കമ്പനിക്കാണ് ടിന്നുകൾ നിർമ്മിക്കാനുള്ള കരാർ ദേവസ്വം ബോർഡ് നൽകിയിരിക്കുന്നത്. ഒരു ലിറ്ററിന്റെയും അര ലിറ്ററിന്റെയും ടിന്നുകളിലാണ് പായസം വിതരണം ചെയ്യുന്നത്. ഒരു ലിറ്റർ പായസത്തിന് 160ഉം അര ലിറ്ററിന് 80 രൂപയുമാണ് വില. ദിവസം ഒരു ലിറ്ററിന്റെ 150 ഉം അര ലിറ്ററിന്റ 120 ഉം ടിന്നുകൾ വേണ്ടിവരുമെന്ന് ദേവസ്വം അധികൃതർ പറയുന്നു.