അമ്പലപ്പുഴ: എസ്. കെ .എസ് .എസ് .എഫ് നീർക്കുന്നം യൂണിറ്റിന്റെ നേതൃത്വത്തിലുള്ള മതപ്രഭാഷണവും മജ്ലിസുന്നുർ വാർഷികവും ജില്ലാ പ്രസിഡന്റ് അബ്ദുള്ള തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അസ്ഹർ യാസിൻ അദ്ധ്യക്ഷത വഹിച്ചു.അഹമ്മദ് അൽ ഖാസിമി ആമുഖ പ്രഭാഷണം നടത്തി.അഷറഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി.പ്രാർത്ഥനയ്ക്കും മജ്ലിസുന്നുറിനും ഇജാബ മസ്ജിദ് ചീഫ് ജമാം അസ്സയ്യിദ് ഹദിയത്തുള്ള തങ്ങൾ അൽ ഹൈദ്രോസി നേതൃത്വം നൽകി.