മാവേലിക്കര: ഹരിത കേരളം മിഷൻ ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ഭാഗമായുള്ള നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ഉദ്ഘാടനം നഗരസഭ അതിർത്തിയിലെ ടി.എ കനാൽ ശുചീകരിച്ചുകൊണ്ട് തുടങ്ങും. നാളെ രാവിലെ 9ന് കോടതിക്ക് സമീപം നഗരസഭാദ്ധ്യക്ഷ ലീലാ അഭിലാഷ് പദ്ധതി ഉദ്ഘാടനം ചെയ്യും. നഗരസഭ ഉപാദ്ധ്യക്ഷൻ പി.കെ.മഹേന്ദ്രൻ അദ്ധ്യക്ഷനാവും.