ആലപ്പുഴ: പാലസ് വാർഡിലെ പൈപ്പിടൽ പൂർത്തിയായതോടെ റോഡ് പുനർനിർമ്മാണം ഉടൻ ആരംഭിക്കാനിരിക്കെ രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് കൗൺസിലർ ഷോളി സിദ്ധകുമാർ പ്രസ്താവനയിൽ പറഞ്ഞു. സമീപ വാർഡുകളിലും പൈപ്പിടൽ ജോലികൾ നടക്കുകയാണ്. ഇവിടെയും റോഡ് പുനർ നിർമ്മാണം ആരംഭിച്ചിട്ടില്ല. എന്നാൽ രാഷ്ട്രീയ വിരോധം മൂലമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഈ വാർഡുകൾ ഒഴിവാക്കി തന്റെ വസതിയിലേക്ക് മാർച്ച് നടത്തിയതെന്നും ഷോളി സിദ്ധകുമാർ ആരോപിച്ചു.