പൂച്ചാക്കൽ : ഇന്ത്യയുടെ മതനിരപേക്ഷത തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ, തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപവാസം നടത്തി. തെക്കെ കരയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ നടത്തിയ സമരം, അഡ്വ: ഷാനിമോൾ ഉസ്മാൻ എം എൽ എ .ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.ആർ രവി അദ്ധ്യക്ഷനായി.എ.എ.ഷുക്കൂർ, ടി.ജി.രഘുനാഥപിള്ള, സി.ഗോപിനാഥ്, ആന്റപ്പൻ മായിത്തറ, സദാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.