ആലപ്പുഴ: ബീച്ച് ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ഗാനമേളയ്ക്കിടെ കൂട്ടത്തല്ല് ഉണ്ടാക്കിയവരെ സി.സി.ടി.വി കാമറകളിലൂടെ പൊലീസ് തിരയുന്നു. പുതുവത്സരാഘോഷം കുളമാക്കിയവരെ പിടികൂടാനാണ് പൊലീസ് നീക്കം.
31ന് രാത്രിയിൽ നടന്ന ഗാനമേളയ്ക്കിടെ സ്റ്റേജിലേക്ക് കല്ലേറും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ചിതറിയോടി. പലർക്കും പരിക്കേറ്റു. ബീച്ച് ഫെസ്റ്റിന്റെ നടത്തിപ്പിൽ നഗരസഭയ്ക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്ന് തുടക്കം മുതൽ ആക്ഷേപമുണ്ടായിരുന്നു. മതിയായ സുരക്ഷ ഒരുക്കാതെയാണ് പുതുവത്സരാഘോഷം സംഘടിപ്പിച്ചതെന്നും പരാതിയുണ്ട്.