എടത്വാ: പുതുവർഷപ്പുലരിയിൽ നാട്ടുകാർ ഒന്നിച്ചപ്പോൾ പ്ലാസ്റ്റിക് കിറ്റിന് പകരം തുണി സഞ്ചി വീടുകളിൽ എത്തി. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ സംപൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി വീടുവീടാന്തരം തുണി സഞ്ചി വിതരണവും, ബോധവത്കരണവും നടത്തി. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്തിന്റെ നേതൃത്വത്തിലുള്ള തുണി സഞ്ചി വിതരണത്തിന് ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയും, ഭാര്യ രാജി അന്തർജ്ജനവും എത്തി. ജോയ് ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ട വി. റാഫേലിന്റെ കൈയ്യിൽ നിന്ന് മണിക്കുട്ടൻ നമ്പൂതിരി തുണി സഞ്ചി ഏറ്റുവാങ്ങിയാണ് വിതരണോദ്ഘാടനം നിർവ്വഹിച്ചത്. തലവടി ഗവ.മോഡൽ എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ വീടുകൾ കയറിയിറങ്ങി ബോധവത്കരണം നടത്തി. സ്കൂൾ പ്രധമാദ്ധ്യാപിക സുജാത, ഗോപിനാഥ് ആനന്ദാലയം, ഗോപിനാഥ് പുത്തൻപുര, തോമസുകുട്ടി ചാലുങ്കൽ , ഇ കെ. അനിയൻ, പി.വി. മോഹനൻ, ഹരി പി. നായർ, നാരായണൻ നായർ, കൃഷ്ണൻകുട്ടി , വത്സമ്മ കുഞ്ഞുമോൻ, ഉമയമ്മ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി