ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യ സ്വാമി മഹാക്ഷേത്രത്തിലെ മാർകഴി ഉത്സവത്തിന് കൊടിയേറി. 10ന് ആറാട്ടോടെ സമാപിക്കും. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി പടിഞ്ഞാറേ പുല്ലാംവഴി നാരായണൻ നമ്പൂതിരി, മേൽശാന്തി അങ്ങേത്തല പത്മനാഭൻ സന്തോഷ് എന്നിവർ ചേർന്ന് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വൈകിട്ട് 6.30ന് സംഗീതോത്സവം ഉദ്ഘാടനം തന്ത്രി ദേവൻ സനൽ നാരായണൻ നമ്പൂതിരി നിർവഹിച്ചു. ഇന്ന്, ശനി, ബുധൻ വൈകിട്ട് 6.45ന് സംഗീത സദസ്, 3നും 5നും വൈകിട്ട് 6.45ന് ഭജൻസ്, 6ന് വൈകിട്ട് 6.45ന് നാദസ്വര കച്ചേരി, 7ന് വൈകിട്ട് 6.45ന് വയലിൻ സോളോ, 9ന് വൈകിട്ട് 6.45ന് കർണാട്ടിക് ഫ്യൂഷൻ, 10ന് രാവിലെ 9.30ന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 5ന് തിരുവാതിരകളി.