fdty

ഹരിപ്പാട്: ദേശീയ പാതയിൽ മാലിന്യം തള്ളിയ വ്യക്തിയിൽ നിന്നും ഹരിപ്പാട് നഗരസഭ മുപ്പതിനായിരം രൂപ പിഴ ഈടാക്കി. കായംകുളം സ്വദേശി ഷമീമിൽ നിന്നുമാണ് പിഴ ഈടാക്കിയത്. ഹരിപ്പാട് നഗരസഭ പരിധിയിൽ ആർ.കെ ജംഗ്ഷന് തെക്ക് വശം ദേശീയ പാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം തള്ളിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ അധികാരികൾ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും കായംകുളത്തെ കടയുടെ രേഖകൾ കണ്ടെത്തി. തുടർന്നാണ് ഉടമയായ ഷമീമിനെ വിവരം അറിയിക്കുന്നത്. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകൾ കാണിച്ചതിനെ തുടർന്ന് കുറ്റം സമ്മതിക്കുയായിരുന്നു. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങളാണ് വാഹനത്തിൽ എത്തിച്ച് ഇവിടെ ഉപേക്ഷിച്ചത്. പിഴ അടപ്പിച്ചതിനോടൊപ്പം മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിക്കുകയും ചെയ്തു.