ചേർത്തല:പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രി തങ്കി കവലയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നടന്ന ആക്രമണത്തിൽ കടക്കരപ്പള്ളി കുരിശിങ്കൽ അനുരൂപ് (29), വാലയിൽ വിനീത് (30), ഷെബിൻ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.