തുറവൂർ: എരമല്ലൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സമ്മേളനം റിട്ട. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എ.ആർ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി മുഖ്യാതിഥിയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണിപ്രഭാകരൻ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് എസ്.ടി. ശ്യാമളകുമാരി, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ജില്ലാ കോർഡിനേറ്റർ ബാബുആന്റണി, കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. മധു, പ്രൊഫ.ടി.പി. ആന്റണി,കെ.ആർ.രാജേഷ്, ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.