a

മാവേലിക്കര:ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ മഹാഭാരതം തത്വസമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവം മുപ്പത്തിരണ്ടാം ദിവസം നടന്ന സാംസ്കാരിക സദസിന്റെ ഉദ്‌ഘാടനം സാമൂഹിക പ്രവർത്തകൻ കെ.പി.രാധാകൃഷ്ണൻ നിർവഹിച്ചു. പി.രാജേഷ് അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കെ.രാജേഷ് ഉണ്ണിച്ചെത്ത്, എസ്.സദാശിവൻ എന്നിവർ സംസാരിച്ചു.

ചെട്ടികുളങ്ങരയിൽ ഇന്ന്

രാവിലെ 5ന് കലശപൂജ, 5.30ന് ഗണപതിഹോമം, കോടി അർച്ചന ആരംഭം. 6.30ന് ശുകാനുപ്രശ്‌നം ധർമ്മ ലക്ഷണം മുതൽ നാരദാസിത സംവാദം പൂത്രഗീത വരെ മഹാഭാരതം പാരായണം, 7.30ന് ശ്രീസൂക്ത ഹോമം. 11.30ന് കലശം എഴുന്നള്ളത് തുടർന്ന് കലശാഭിഷേകം. 11.30നും വൈകിട്ട് 4നും യജ്ഞാചാര്യന്റെ പ്രഭാഷണം. വൈകിട്ട് 5.30ന് സാംസ്‌കാരിക സദസ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. മഹാഭാരതവും പുരാവസ്തു പരിവേഷണവും എന്ന വിഷയത്തിൽ കെ.കെ.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. 7.30ന് കലാസന്ധ്യയിൽ സിത്താർ പണ്ഡി​റ്റ് പുർബിയാൻ ചാ​റ്റർജി അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത രാവ്.