ചേർത്തല:ഒരുലക്ഷം യുവകർഷകസമിതി സംസ്ഥാന കമ്മി​റ്റിയുടെ നേതൃത്വത്തിൽ,കാർഷികമേഖലയിൽ ലക്ഷം തൊഴിൽദാന പദ്ധതിക്ക് രൂപം നൽകിയ മുൻ കൃഷിവകുപ്പു മന്ത്റിയും കോൺഗ്രസ് നേതാവുമായിരുന്ന പി.പി.ജോർജ്ജിന്റെ അനുസ്മരണം നടത്തുമെന്ന് ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു,സരേന്ദ്രൻപെരുമ്പളം,കെ.ഡി.പുഷ്‌കരൻ,വെള്ളാപ്പുറം സാബു,ഹരിലാൽ പാണാവള്ളി,ഹരിലാൽ കണ്ടനാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചേർത്തലയിൽ യുവകർഷക സമിതി സംസ്ഥാന സമിതി ഓഫീസിൽ 5ന് രാവിലെ 11ന് നടക്കുന്ന സമ്മേളനം ഡി.സുഗതൻ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി നിർവാഹകസമിതിയംഗം അഡ്വ.സി.കെ.ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തും.കെ.പി.ബൈജു അദ്ധ്യക്ഷനാകും.