ആലപ്പുഴ:തിരുവമ്പാടി കുര്യാറ്റ്പുറത്തില്ലത്ത് ശ്രീ കിരാതരുദ്ര മഹാദേവ സന്നിധിയിൽ മൂലം ഭാഗവത സത്രവും ധനുമാസ തിരുവാതിര ഉത്സവവും അഞ്ചിന് തുടങ്ങി 12ന് സമാപിക്കുമെന്ന് ക്ഷേത്രം മാനേജർ ജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 6ന് തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി സത്രം ഉദ്ഘാടനം ചെയ്യും. . 5ന് രാവിലെ 9ന് നെടുമുടി ഗോപാലകൃഷ്ണ പണിക്കരുടെ നേതൃത്വത്തിൽ സമ്പൂർണനാരായണീയ പാരായണം, 10നും 10.30നും ഇടയിൽ കുര്യാറ്റ്പുറത്ത് ഇല്ലത്ത് ഭട്ടതിരി, ശ്രീഹരി ഭട്ടതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വാർത്താസമ്മേളനത്തിൽ യദുകൃഷ്ണൻ ഭട്ടതിരി, ശ്രീഹരി ഭട്ടതിരി, വിഷ്ണു എന്നിവരും പങ്കെടുത്തു.