pk-krishna-das
PK KRISHNA DAS

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക മുഹമ്മദാലി ജിന്നയായി മാറിയെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരതത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി വെട്ടിമുറിക്കാൻ ജിന്ന അവതരിപ്പിച്ച വിഭജനപ്രമേയത്തിന്റെ പുതിയ പതിപ്പാണ് സംസ്ഥാന നിയമസഭയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ അവതരിപ്പിക്കപ്പെട്ടത്. യു.ഡി.എഫ് ഭരണപക്ഷത്തിന്റെ ബി ടീമായി മാറിയ സാഹചര്യത്തിൽ മന്ത്രിസഭാ വികസനം നടത്താൻ പിണറായി തയ്യാറാകണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. പകരം പ്രതിപക്ഷ നേതാവായി ഒ.രാജഗോപാലിനെ പ്രഖ്യാപിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. ചെന്നൈയിലെ കലാപങ്ങൾക്കു പിന്നിൽ പാക്ബന്ധം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ജില്ലാ പ്രസിഡന്റ് കെ.സോമനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.