ആലപ്പുഴ.പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും സമ്മേളനവും നാളെ ആലപ്പുഴയിൽ നടക്കും. സ്ത്രീകളും വിദ്യാർത്ഥികളും അണിനിരക്കുന്ന റാലി കല്ലുപാലം ജംഗഷനിൽ നിന്ന് ആരംഭിക്കും.സക്കറിയ ബസാറിൽ സമാപിക്കും. വൈകിട്ട് 5.30ന് ആരംഭിക്കുന്ന സമ്മേളനം സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന അദ്ധ്യക്ഷൻ നഹാസ് മാള ഉദ്ഘാടനം ചെയ്യും. ആയിഷ റന്ന മുഖ്യാതിഥി ആകും. ജമാഅത്തെ ഇസ് ലാമി ജില്ലാപ്രസിഡന്റ് ഹക്കീം പാണാവള്ളി അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ രൂപത വികാരി ജനറൽ ഫാദർ പയസ് ആറാട്ടുകുളം, ഡി.സി.സി പ്രസിഡന്റ് എം.ലിജു, ജനതാദൾ നേതാവ് മാത്യു വേളങ്ങാടൻ, അഖിലേന്ത്യ മുസ്‌ളിം വ്യക്തി നിയമ ബോർഡ് നിർവാഹക സമിതിയംഗം അബ്ദുൽ ഷുക്കൂർ അൽഖാസിമി, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് മോഹൻ സി.മാവേലിക്കര, മുസ്‌ളിം സംയുക്ത വേദി ചെയർമാൻ ഇക്ബാൽ സാഗർ എന്നിവർ പങ്കെടുക്കും.